പാല : നിക്ഷേപം തിരിച്ചുകിട്ടാതെ വിഷമിക്കുന്ന സഹകരണ സംഘങ്ങളിലെ നിക്ഷേപകരെ സഹായിക്കാൻ അമിത് ഷാജിയുടെ നേതൃത്വത്തിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് അഡ്വക്കേറ്റ്. ഷോൺ ജോർജ് .
പാലാ കുരിശു കവലയിൽ നടക്കുന്ന ഓൾ കേരള കോ- ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറത്തിന്റെ റിലേ സത്യാഗ്രഹത്തിൽ അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായി രുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺജോർജ് .
നിക്ഷേപകരുടെ പണം തട്ടിയെടുത്ത ബോർഡ് അംഗങ്ങളുടെ ഉറക്കം നഷ്ടപ്പെടുമെന്നും ബഡ്സ് ആക്റ്റിലൂടെ മുഴുവൻ തുകയും തിരിച്ചുപിടിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സമരപ്പന്തലിൽ എത്തിയ നേതാവിനെ എ .കെ . സി. ഡി. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫസർ. നെടുംകുന്നം രഘു ദേവ് ഷാൾ അണിയിച്ചു. റോയ് വെള്ളരിങ്ങാട്ട്,എ.സി. ബേബിച്ചൻ , ജോയ് കളരിക്കൽ , ബിനു മാത്യൂസ്, ജൂലിയസ് എന്നിവർ പ്രസംഗിച്ചു.
