ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നതോടെ കടുത്ത നിയന്ത്രണങ്ങളുമായി പാകിസ്ഥാൻ സർക്കാർ. പെട്രോൾ ചില്ലറ വിൽപ്പനയിൽ ഒറ്റയടിക്ക് വർധിപ്പിച്ചത് 18 രൂപയാണ്.
രാജ്യത്ത് രണ്ടാഴ്ചത്തേക്ക് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ഇന്ധനം ലാഭിക്കുന്നതിനായി സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ നാലായി ചുരുക്കി.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ക്ലാസുകൾ ഉടനടി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനും സർക്കാർ തീരുമാനിച്ചു.
