‘പ്രിയപ്പെട്ട ലാലിന്…’ ഈ സ്നേഹം തുടരും; നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ

ലയാളികളുടെ തീരാത്ത ആഘോഷത്തിൻ്റെ പേരാണ് മോഹൻലാൽ. വെള്ളിത്തിരയിൽ എന്നും നിത്യവിസ്മയമായ മോഹൻലാലിന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാൾ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ഇന്നും മോഹൻലാലിന്റെ ഒരു ചിത്രം വരുന്നു എന്ന് കേൾക്കുമ്പോൾ മലയാളികൾ ആവേശത്തോടെ കാത്തിരിക്കും.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ ആയും പിന്നീട് സാഗറായും ജയകൃഷ്ണനായും സേതുമാധവനായും ആട് തോമയായും നീലകണ്ഠനായും കാർത്തികേയനായും ജോർജ്കുട്ടിയായും സ്റ്റീഫനായും ബെൻസായും അങ്ങനെ അങ്ങനെ സിനിമാ ലോകത്ത് തുടരുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. മഞ്ഞിൽ വിരിഞ്ഞപൂക്കളിലൂടെ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തി.

ഭരതം, കമലദളം, ദേവാസുരം, വാനപ്രസ്ഥം തുടങ്ങി നടന വൈഭവത്തിന്റെ എത്രയെത്ര മുഹൂർത്തങ്ങൾ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ദേശീയ പുരസ്‌കാരങ്ങൾ, സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങൾ.

സിനിമയിൽ തലമുറകൾ മാറിമാറി വരുമ്പോഴും ലാൽ തന്റെ യാത്ര തുടരുകയാണ്. ഒരു മാസത്തിനിടെ രണ്ട് 200 ക്ലബ് എന്ന അപൂര്‍വമായ നേട്ടവുമായാണ് ഇത്തവണ ലാലേട്ടന്‍ ജന്മദിനം ആഘോഷിക്കുന്നത്. സമ്മിശ്ര പ്രതികരണവുമായി എത്തിയ എംപുരാന്‍ ബോക്സോഫീസില്‍ വിസ്മയമായപ്പോള്‍, മികച്ച പ്രതികരണവുമായി വന്ന തരുണ്‍ മൂര്‍ത്തി ചിത്രം തിയറ്ററുകളെ പൂരപ്പറമ്പാക്കി.

‘ഉണ്ണിമായ എന്ന ടോക്സിക്ക് കുശുമ്പിയേക്കാൾ നല്ലത് നയൻ ആണ്’; സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ആറാം തമ്പുരാനും ജഗന്നാഥനും

തുടരും ഉണ്ടാക്കിയ അലയൊലി തിയറ്ററുകളിൽ ഇനിയും അടങ്ങിയിട്ടില്ല. തുടരുമിന് ശേഷം മോഹൻലാലിന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം ആണ്. വർഷങ്ങളായി മലയാളികളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ ലാലേട്ടന് പിറന്നാൾ ആശംസകൾ നേരുകയാണ് പ്രിയപ്പെട്ടവരും ആരാധകരും. മോഹൻലാലിന് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. ‘ലാലേട്ടൻ തുടരും’ എന്നാണ് സംവിധായകൻ തരുൺ മൂർത്തി കുറിച്ചിരിക്കുന്നത്. ‘ഹാപ്പി ബർത്ത് ഡേ ഡിയർ ലാൽ’ എന്നാണ് മമ്മൂട്ടി ആശംസകൾ നേർന്നിരിക്കുന്നത്.





സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

MohanlalHappy Birthday LalettaHAPPY BIRTHDAY MOHANLALmohanlal birthday wishesmammootty and mohanlal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ സമകാലിക മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Advertisement


Related Stories
തുടക്കം നക്സലൈറ്റായി, ഒടുവില്‍ ഗാന്ധിയന്‍ സമരമായി, എന്‍ഡോസള്‍ഫാന്‍ സമരത്തിനു പിന്നലെ നേതൃശക്തിയായ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്റെ ജീവിതം
തുടക്കം നക്സലൈറ്റായി, ഒടുവില്‍ ഗാന്ധിയന്‍ സമരമായി, എന്‍ഡോസള്‍ഫാന്‍ സമരത്തിനു പിന്നലെ നേതൃശക്തിയായ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്റെ ജീവിതം
രേഖാചന്ദ്ര
10 May 2025
തുടരും
ഏട്ടനാണ് മറക്കരുത്! ‘എംപുരാന്’ പിന്നാലെ ‘തുടരും’ 100 കോടി ക്ലബ്ബിൽ
സമകാലിക മലയാളം ഡെസ്ക്
30 Apr 2025
മണ്‍സൂണും മനുഷ്യപ്രയത്‌നവും കേരളം നിര്‍മ്മിച്ചത് ഇവ്വിധം; എംജിഎസ് എഴുതിയ ലേഖനം
മണ്‍സൂണും മനുഷ്യപ്രയത്‌നവും കേരളം നിര്‍മ്മിച്ചത് ഇവ്വിധം; എംജിഎസ് എഴുതിയ ലേഖനം
എം.ജി.എസ്. നാരായണന്‍
08 Jun 2017
തുടരും
ഇതാണ് മോനേ തിരിച്ചു വരവ്! ലാലേട്ടൻ ‘തുടരും’; റിവ്യു
ഹിമ പ്രകാശ്
25 Apr 2025
Advertisement


samakalikamalayalam
The New Indian Express
The Morning Standard
Dinamani
Kannada Prabha
Cinema Express
Indulgexpress
Edexlive
Eventsxpress
About Us
Contact Us
Privacy Policy
Terms of Use
© samakalikamalayalam 2025

Powered by Quintype

New

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!