അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യ ബാറ്റിങ് തുടരുന്നു. വെടിക്കെട്ടോടെ സഞ്ജു ഫൈനലിലും തകർത്തടിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. അർധസെഞ്ചുറിയോടെ സഞ്ജുവും അഭിഷേകും കത്തിക്കയറുകയാണ്. സഞ്ജു സെഞ്ച്വറിയിലേക്ക് അടുക്കുകയാണ്.
52 റൺസെടുത്ത് അഭിഷേക് പുറത്തായെങ്കിലും ഇഷാനുമായി ചേർന്ന് സഞ്ജു ഇന്ത്യയെ നൂറുകടത്തി. ടോസ് നേടിയ ന്യൂസിലൻഡ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം എട്ട് മത്സരങ്ങളിൽ ഏഴ് വിജയങ്ങളുമായാണ് ഫൈനലിലെത്തിയിരിക്കുന്നത്. മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലൻഡ് ടീം എട്ട് മത്സരങ്ങളിൽ അഞ്ച് വിജയങ്ങൾ നേടിയാണ് കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.
15 ഓവറിൽ 201 റൺസ് എടുത്തിട്ടുണ്ട്. സിക്സ്, ഫോർ വെടിക്കെട്ട് ആണ് സ്റ്റേഡിയത്തിൽ.
