അവിടെ താമസിച്ചാല്‍ തോല്‍ക്കും; ‘നിര്‍ഭാഗ്യം’ ഒഴിവാക്കാന്‍ ഇന്ത്യന്‍ ടീം ഹോട്ടല്‍ മാറി!

അഹമ്മദാബാദ് : ഇന്ത്യ ടി20 ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ നാളെ ഇറങ്ങുന്നു. മൂന്നാം ടി20 ലോകകപ്പ് നേടുന്ന ചരിത്രത്തിലെ ആദ്യ ടീമാകാന്‍ ഒരുങ്ങുന്ന ഇന്ത്യക്ക് ഒരു നിര്‍ഭാഗ്യത്തിന്റെ അംശം പോലും ഉണ്ടാകരുതെന്ന് ബിസിസിഐക്ക് നിര്‍ബന്ധമുണ്ട്. അതിനാല്‍ അഹമ്മദാബാദിലെ താമസ സൗകര്യം ബിസിസിഐ മാറ്റി.

ഫൈനലിനു തൊട്ടു മുന്‍പാണ് മുൻപ് താമസിച്ചിരുന്ന ഹോട്ടല്‍ ബിസിസിഐ മാറ്റിയത്. അഹമ്മദാബാദില്‍ ടീം ഇതുവരെ താമസിച്ച ഹോട്ടലില്‍ നിന്നു പോയപ്പോഴെ ല്ലാം ഇന്ത്യ മത്സരങ്ങള്‍ തോറ്റിരുന്നു. ഇതോടെയാണ് ഹോട്ടല്‍ മാറ്റിയത്.

2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതും നിലവില്‍ നടക്കുന്ന ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ഹോട്ടല്‍ മാറ്റി നിര്‍ഭാഗ്യം ഒഴിവാക്കാന്‍ ബിസിസിഐ തീരുമാനിച്ചതും അതുകൊണ്ടായിരിക്കാമെ ന്നാണ് ആരാധകര്‍ പറയുന്നത്.

നേരത്ത, ചന്ദ്രഗ്രഹണ സമയത്ത് ടീം ഇന്ത്യ 45 മിനിറ്റോളം വൈകിയാണ് പരിശീലനത്തിനു ഇറങ്ങിയത്. ആ സമയത്ത് പരിശീലിക്കുന്നത് അശുഭകരമാണെന്നു ടീമിലെ ചില താരങ്ങള്‍ പറഞ്ഞതോടെയാണ് 45 മിനിറ്റ് വൈകി പരിശീലനം ആരംഭിച്ചത്.

സെമിഫൈനല്‍ പോരാട്ടത്തിന് മുന്‍പുള്ള പരിശീലനമാണ് ഇന്ത്യ വൈകി ആരംഭിച്ചത്. വൈകീട്ട് ആറു മണിക്കാണ് ഇന്ത്യന്‍ ടീമിന് പരിശീലനം നിശ്ചയിച്ചിരുന്നത്. ഒന്നര മണിക്കൂറോളം വൈകിയാണ് താരങ്ങള്‍ ഗ്രൗണ്ടിലെത്തിയത്. വൈകീട്ട് 3.26 മുതല്‍ 6.47 വരെയായിരുന്നു ചന്ദ്രഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!