അപകടങ്ങളിൽ 4 പേർക്ക് പരിക്കേറ്റു

പാലാ :  വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് കടുത്തുരുത്തി സ്വദേശി കെ.എം.മനുവിന് ( 36) പരിക്കേറ്റു. രാവിലെ വൈക്കത്ത് വെച്ചായിരുന്നു അപകടം. ചെങ്ങളത്തു വച്ച് രാവിലെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെങ്ങളം സ്വദേശിനി മേരിക്കുട്ടി ലാലുവിന് ( 56) പരിക്കേറ്റു.

ചേർപ്പുങ്കൽ ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടക്കയം സ്വദേശി ഷാലുമോന് ( 33) പരിക്കേറ്റു. ഇന്നലെ വൈകിട്ട് മഞ്ഞാമറ്റത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ആനിക്കാട് സ്വദേശി വിഷ്ണു പ്രകാശിന് ( 19) പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!