സിപിഎമ്മി്‍ല്‍ നിന്ന് പുറത്താക്കിയ പി കെ ശശിക്കെതിരെ പാലക്കാട്ടെ സിപിഎം നേതാക്കൾ രംഗത്ത്

പാലക്കാട് : സിപിഎമ്മി്‍ല്‍ നിന്ന് പുറത്താക്കിയ പി കെ ശശിക്കെതിരെ പാലക്കാട്ടെ സിപിഎം നേതാക്കൾ രംഗത്ത്. ഇത്ര ലാളനയും പിന്തുണയും അവസരവും കിട്ടിയ മറ്റൊരു CPM നേതാവ് പാലക്കാട് ജില്ലയിൽ ഉണ്ടാകില്ലെന്ന് എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.അമിതമായ ലാളന കിട്ടിയത് കൊണ്ടാകും പിന്നീട് പാർട്ടിക്കെതിരെ തിരിഞ്ഞത്.CPMൻ്റെ സെക്രട്ടറിമാർ മാറുമ്പോൾ പാർട്ടിയുടെ സമ്പ്രദായം മാറില്ല.ശശിയ്ക്ക് വ്യക്തി കേന്ദ്രീകൃതമായ താത്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്കൊപ്പം നിൽക്കാത്തവർക്കെതിരെ അപവാദം പ്രചരിപ്പിച്ച് ശശി ഇല്ലാതാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ചെന്താമരാക്ഷൻ പറഞേ്ഞു.ശശി വിഭാഗീയതയുടെ നേതാവാണെന്ന് സിപിഎം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ ജയദേവൻ പ്രതികരിച്ചു.പീഡനെ വീരനെ വിശുദ്ധനാക്കാൻ UDF ഇപ്പോൾ ശ്രമിക്കുന്നുവെന്നും ജയ പദേവൻ പറഞ്ഞു.പാർട്ടി ഓഫീസ് ഫണ്ടും ബാങ്കിലെ പണവും കട്ടതിനാണ് ശശിയെ തരംതാഴ്ത്തിയതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദീൻ ആരോപിച്ചു.ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രമെന്നും റിയാസുദീൻ‌‌‌ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!