സൽമാൻ ഇൻഡസ്ട്രിയൽ മേഖലയിൽ വിദേശകപ്പലിൽ തീപിടുത്തം…

ബഹ്റൈനിൽ സൽമൻ ഇൻഡസ്ട്രിയൽ മേഖലയിൽ വിദേശ കപ്പലിലുണ്ടായ തീപിടുത്തത്തിൽ ഒരു മരണം. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു ഏഷ്യാക്കാരൻ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ വെടിവെച്ചിട്ടു.

കൂടുതൽ പ്രകോപനങ്ങൾ ഉണ്ടായാൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് ജിസിസി കൗൺസിൽ മുന്നറിയിപ്പ് നൽകി.ലോക സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ജിസിസി കൗൺസിൽ ചർച്ചകളുടെ വഴിയേ പ്രശ്നം പരിഹരിക്കാൻ ആഹ്വാനം ചെയ്തു.

ചർച്ചകളിലൂടെ പരിഹാരം സാധ്യമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഒമാൻ വിദേശകാര്യ മന്ത്രി. സമയം വൈകിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എത്രയും വേഗം ചർച്ചകളിലേക്ക് മടങ്ങിയാൽ അത്രയും നല്ലതെന്ന് ബദർ അൽ ബുസൈദ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!