ഉപരാഷ്ട്രപതി നാളെ ചങ്ങനാശേരിയിൽ


ചങ്ങനാശ്ശേരി : എസ്ബി കോളജ് ശതാബ്ദി സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നാളെ ചങ്ങനാശ്ശേരിയിൽ.

ഉച്ചകഴിഞ്ഞ് 3.15ന് പെരുന്ന എൻഎസ്‌എസ് കോളജ് മൈതാനത്ത് ഹെലികോപ്റ്ററിലിറങ്ങുന്ന ഉപരാഷ്ട്രപതി അവിടെനിന്നും കാർമാർഗം സമ്മേളന നഗരിയായ എസ്ബി കോളജിലെ കാവുകാട്ട് ഹാളിനുമുമ്പിൽ എത്തിച്ചേരും.

കോളജ് രക്ഷാധികാരി ആർച്ച്‌ബിഷപ് മാർ തോമസ് തറയിൽ ബൊക്കെ നല്കി സ്വീകരിക്കും.

കോളജിന്റെ ശതാബ്ദി സമാപനവും ശതാബ്ദി സ്മാരകമായി കോളജിൽ സ്ഥാപിതമാകുന്ന അത്യന്താധുനിക സംവിധാനങ്ങളുള്ള ഗവേഷണ കേന്ദ്രമായ ഡോ. കെ.എം ഏബ്രഹാം സെന്റർ ഫോർ എനർജി ആൻഡ് എൻവയോണ്മെൺമെന്റിന്റെ ഉദ്ഘാടനവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിർവഹിക്കും. ആർച്ച്‌ ബിഷപ് മാർ തോമസ് തറയിൽ സ്വാഗതം ആശംസിക്കും.

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രി വി.എൻ. വാസവൻ, കൊടിക്കുന്നിൻ സുരേഷ് എംപി, ജോബ് മൈക്കിൾ എംഎൽഎ, കോളജ് മാനേജർ മോൺ. ആന്റണി എത്തയ്ക്കാട്ട്, പ്രിൻസിപ്പൽ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരിക്കും. ഉന്നത വിദ്യാഭ്യാസരംഗത്തെ എസ്ബി കോളജിന്റെ പാരമ്പര്യം വിളിച്ചോതുന്ന വിധത്തിലുള്ള പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!