തൊടുപുഴ : ഭാര്യ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭർത്താവും മരിച്ചു. കുമാരമംഗലം കുന്നക്കാട്ട് ചന്ദ്രശേഖരൻ നായരാണ് മരിച്ചത്. 78 വയസായിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യ കോമളവല്ലി തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് മരിച്ചത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോമളവല്ലി കിടപ്പിലായിരുന്നു. കോമളവല്ലിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടയിൽ പതിനൊന്നരയോടെ ചന്ദ്രശേഖരൻ നായർ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് ഇരുവരുടെയും സംസ്‌കാരം നടത്തി. ജയ, സായി, ബിന്ദു എന്നിവരാണ് മക്കൾ. ചന്ദ്രശേഖരൻ നായർ, സീമ, വി വിശ്വൻ എന്നിവർ മരുമക്കളാണ്.
