കൊച്ചി : താരസംഘടന അമ്മയുടെ കുടുംബസംഗമത്തിന് പിന്നാലെ അംഗങ്ങൾ തമ്മിൽ തർക്കം. സംഘടനയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പിനെതിരെ സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ സംഭവത്തിൽ ലക്ഷ്മിപ്രിയയോ, നീന കുറുപ്പോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. കുടുംബസംഗമത്തിനിടെ നടന്ന സ്റ്റേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ലക്ഷ്മിപ്രിയ പ്രധാനമായും ഉന്നയിക്കുന്നത്.
നീന കുറുപ്പ് എത്ര വലിയ സ്ത്രീ ആണെങ്കിലും അവർക്ക് ഒരുപാട് പേരുടെ ശാപമുണ്ടാകുമെന്നും, നീന കുറുപ്പ് ഗ തി കിട്ടാതെ നരകിച്ച് മാത്രമേ മരിക്കുകയുള്ളൂവെന്നും ലക്ഷ്മിപ്രിയ പറയുന്നു. ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങളെല്ലാം അമ്മ എന്ന സംഘടനയുടെ അന്തസ്സിന് ചേരാത്തതാണെന്നും. മറുഭാഗത്ത് എന്ത് പ്രശ്നമുണ്ടായിട്ടുണ്ടെങ്കിലും അത് ഒരു പരാതിയായി എഴുതി നൽകുകയാണ് വേണ്ടതെന്നും നീന കുറുപ്പ് മറുപടിയായി പറയുന്നുണ്ട്. അല്ലെങ്കിൽ ആ പരാതി ഈ ഗ്രൂപ്പിൽ ഇത്തരത്തിലല്ല അവതരിപ്പിക്കേണ്ടതെന്നും, ഇപ്പോൾ ലക്ഷ്മിപ്രിയയുടെ ഈ സംസാരത്തിലൂടെ മറ്റു 16 പേരെ കൂടി അവർ മോശക്കാരാക്കി മാറ്റിയിരിക്കുകയാണെന്നും, ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും നീന കുറുപ്പ് തന്റെ മറുപടിയിൽ പറയുന്നു.
ലക്ഷ്മിപ്രിയയുടെ ശബ്‌ദസന്ദേശം ….
നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച് എന്ത് പരാതി പറഞ്ഞാലും എന്ത് കോപ്പ് ചെയ്തു എന്ന് പറഞ്ഞാലും എനിക്കൊരു പുല്ലും ഇല്ല. ഞങ്ങളുടെ ഡാൻസ് കഴിഞ്ഞിട്ട് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷൻ ഷോ ഉള്ളത്. എനിക്കറിയാലോ, ഞാൻ ഇതിനകത്തുള്ള ഒരു കോർഡിനേറ്റർ തന്നെയല്ലേ. ഏത് പ്രോഗ്രാം കഴിഞ്ഞിട്ട് ഏത് എങ്ങനെ എന്നുള്ളതെന്ന് എനിക്കറിയാം. കോസ്റ്റ്യൂം ഇട്ടു നിന്ന ഒരു കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചിട്ടില്ല. എന്നിട്ട് എന്തായി എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായി സ്റ്റേജിൽ കയറാനോ, വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ, ലാലേട്ടനെ ആദരിക്കുന്നിടത്ത് നിൽക്കാനോ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ?.
നിങ്ങളുടെ അടുത്ത് വേണ്ട വേണ്ട എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. നിങ്ങൾ എന്ത് പട്ടി ഷോയാണ് സ്ത്രീയെ ഞങ്ങളുടെ പ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്. പൂവും, മായും, കായും ഒക്കെ പറഞ്ഞു, നിങ്ങൾ എന്തു പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ. സ്ത്രീ എന്ന് പറയുമ്പോൾ അതിന് കുറച്ചുകൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും ഒരു അപമാനമാണ് നിങ്ങൾ, വിഷമാണ് നിങ്ങൾ. നിങ്ങളാണ് ഈ സംഘടനയിലെ ഏറ്റവും വിഷം നിറഞ്ഞ സ്ത്രീ. ഈ പാവം കൊച്ച് പ്രോഗ്രാമിന് വേണ്ടി ഒരുങ്ങി നിന്നിട്ട്, എത്ര സമയം കഴിഞ്ഞിട്ടാണ് നിങ്ങളുടെ ഐറ്റം. നിങ്ങൾക്ക് അസൂയ കൊണ്ട് മാത്രമാണ്. ആ കൊച്ചിന് എന്നെ ആ വിവരം അറിയിക്കാനുള്ള ഒരു സമയം പോലും നിങ്ങൾ കൊടുത്തിട്ടില്ല. നിങ്ങൾ എന്താ മാനത്തു നിന്ന് പൊട്ടി വീണതാണോ, നിങ്ങളുടെ തലയിൽ കൂടെ ആണോ ഈ ‘അമ്മ’ അസോസിയേഷനിലെ 504 അംഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.
