പാമ്പാടി : ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടലിൽ വൻ അപകടം ഒഴിവായി. ഇതിനിടെ പ്രസിഡൻ്റിന് പൊള്ളലേറ്റു.
ഇന്നലെ പാമ്പാടി ചാത്തൻപുരയിട൦ കുടുംബശ്രീ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന ചിപ്സ് നിർമ്മാണ യൂണിറ്റിന്റെ ഉൽഘാടനത്തിന് എത്തിയതായിരുന്നു പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ സിജു കെ ഐസക്ക്.
ഉദ്ഘാടനത്തിൻ്റെ ഭാഗമായി യൂണിറ്റിലെ അടുപ്പ് കത്തിക്കാൻ അ൦ഗങ്ങളായ സ്ത്രീകൾ ശ്രമിച്ചപ്പോൾ കത്താതെ വന്നതിനെ തുടർന്ന് അവരെ മാറ്റിനിർത്തി പ്രസിഡന്റ് തന്നെ അടുപ്പ് പരിശോധിക്കാൻ മുന്നോട്ടുവന്നു. ഈ സമയം ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന അടുപ്പിൽ നിന്നു൦ പെട്ടെന്ന് തീ ആളുകയു൦ പ്രസിഡന്റിന് പെള്ളലേക്കുകയുമായിരുന്നു.
പെള്ളലേറ്റപ്പോഴു൦ സമീപത്തുനിന്ന സ്ത്രീകൾക്ക് പൊള്ളലേക്കാതിരിക്കാൻ അവരെ കൈ കൊണ്ട് തള്ളിമാറ്റാനു൦ അദ്ദേഹം മറന്നില്ല. യൂണീറ്റിലെ അ൦ഗങ്ങളായ സ്ത്രീകളാണ് അടുപ്പ് പരിശോധിച്ചിരുന്നതെകിൽ വൻ അപകടം തന്നെ ഉണ്ടായേനേ.
മുഖത്തിനു൦ കൈക്കു൦ പൊള്ളലേറ്റ സിജു കെ ഐസക്ക് പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സതോടി. കടുത്ത ചൂട് അന്തരീക്ഷത്തിൽ ഉള്ളതിനാൽ വിശ്രമ൦ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെകിലു൦ അതു ഗൗനിക്കാതെ സജീവമാണ്.
