തിരുവഞ്ചൂർ : ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ എസ്എൻഡിപി യോഗം ശാഖാ ഭാരവാഹികളെ മർദ്ദിച്ചതായി പരാതി.
എസ്.എൻ.ഡി.പി യോഗം 3585 ആം നമ്പർ തിരുവഞ്ചൂർ ശാഖാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനീഷ് തെക്കിലത്ത്, യൂത്ത്മൂവ്മെൻ്റ് സെക്രട്ടറി അരുൺ ഇടയാടിയിൽ എന്നിവരെ ഡിവൈഎഫ്ഐ നേതാക്കളായ ടോണി സണ്ണി, അജിൻ തമ്പി, മിഥുൻ, അനുപ് ചന്ദ്രൻ, സുബിൻ എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം ആളുകൾ ചേർന്ന് മർദ്ദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.
ശാഖായോഗത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കുമാരനാശാൻ കുടുംബയോഗത്തിൻ്റെ ബസ് കാത്തിരിപ്പ് കേന്ദ്രം കഴിഞ്ഞ ദിവസം രാത്രി അനുപ് ചന്ദ്രൻ ഓടിച്ച കാർ ഇടിച്ച് പൂർണ്ണമായും തകർന്നിരുന്നു. അന്ന് അനൂപിനൊപ്പം കാറിലുണ്ടായിരുന്ന മിഥുൻ വിളിച്ചു വരുത്തിയ ടോണി സണ്ണി, അജിൻ തമ്പി എന്നിവർ ശാഖാ ഭാരവാഹികളെ മർദിക്കാർ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് പ്രശ്നങ്ങൾ മണർകാട് പോലീസുമായി ബന്ധപ്പെട്ട് ഒത്ത് തീർപ്പിലാക്കുകയും ബസ് കാത്തിരിപ്പ് കേന്ദ്രം പണിത് തരാമെന്ന് ശാഖാ സെക്രട്ടറിയുമായി അനൂപ് ചന്ദ്രൻ എഗ്രിമെൻ്റ് വച്ചിരുന്നതുമാണ്.
എന്നാൽ പിന്നീട് അവർ അതിൽ നിന്ന് പിൻമാറുകയും ശാഖാ ഭാരവാഹികൾ മർദ്ദിച്ചുന്ന് പറഞ്ഞു വ്യാജ പരാതി നൽകുകയും. ഈ പരാതിയിയെപ്പറ്റി സംസാരിക്കാൻ വേണ്ടി ഇന്നലെ വൈകിട്ട് മണർകാട് പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ഒത്ത് തീർപ്പാക്കി തിരിച്ച് പോന്ന അനീഷിനെയും അരുണിനെയും പോലീസ് സ്റ്റേഷൻ്റെ മുൻപിലുള്ള വഴിയിൽ വച്ച് ടോണി, അജിൻ, മിഥുൻ, അനുപ് , സുബിൻ എന്നിവരുടെ നേതൃത്വത്തിൽ മർദിക്കുകയും ഇവർ സഞ്ചരിച്ചിരുന്ന കാർ അടിച്ച് തകർക്കുകയും , സ്വർണ്ണ മാല കവർന്നെടുക്കുകയും ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ അരുൺ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ശാഖായോഗം ഇതിനെതിരെ മണർകാട് പോലീസിൽ പരാതി നല്കിയിട്ടുണ്ട്.
ഡിവൈഎഫ്ഐ മർദ്ദനത്തിൽ പ്രതിഷേധിച്ച് ഇന്ന് (18.2.2026) വൈകിട്ട് പ്രായിപ്രപ്പടി കവലയിൽ ശാഖായോഗത്തിൻ്റെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ യോഗവും പ്രകടനവും നടക്കും . യൂണിയൻ നേതാക്കൾ പങ്കെടുക്കും.
