ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യാക്കുറിപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ അൻസാരിയുടെ പേര്

പത്തനംതിട്ട : കടമ്പനാട്ടെ 35 വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനായ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി ഏനാത്തിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

ഫെബ്രുവരി പതിനാലിനാണ് യുവതിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ഇതിൽ പറയുന്നത് തന്റെ മരണത്തിന് ഉത്തരവാദി സുഹൈൽ അൻസാരി എന്നായിരുന്നു. ബന്ധുക്കൾക്ക് ലഭിച്ച ആത്മഹത്യകുറിപ്പിലാണ് സുഹൈൽ അൻസാരിയുടെ പേരുണ്ടായിരുന്നത്. പിന്നാലെയാണ് പോലീസ് ഇയാളെ പിടികൂടിയത്. സുഹൈൽ നിലവിൽ ഏനാത്ത് പോലീസിന്റെ  കസ്റ്റഡിയിലാണ്

കൊല്ലം പോരുവഴി സ്വദേശിയാണ് സുഹൈൽ അൻസാരി. ഇയാളും മരിച്ച യുവതിയും ഒരുമിച്ച് ഒരു സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.സുഹൃത്തായ സുഹൈലിൽ നിന്നുള്ള സമ്മർദ്ദങ്ങളോ മറ്റ് പ്രശ്നങ്ങളോ ആണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!