ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് പുത്തൻ ഉണർവ്; അമൃത് ഭാരത് പദ്ധതിയിൽ മിന്നിത്തിളങ്ങി സ്റ്റേഷൻ

കോട്ടയം : വൻ വികസന കുതിപ്പിനൊരുങ്ങി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്റ്റേഷന്റെ ഉദ്ഘാടനം മാർച്ച് ആദ്യവാരം നടക്കും. റെയിൽവേയുടെ ഈ വമ്പൻ വികസനപ്രഖ്യാപനങ്ങൾ യാത്രക്കാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

മാറുന്ന മുഖം, വർദ്ധിക്കുന്ന സൗകര്യങ്ങൾ

യാത്രക്കാരുടെ സൗകര്യാർത്ഥം അടിമുടി മാറ്റങ്ങളുമായാണ് സ്റ്റേഷൻ ഒരുങ്ങുന്നത്.

പുതിയ വെയ്റ്റിംഗ് ഹാൾ, ഡിജിറ്റൽ ഇൻഫർമേഷൻ ഡിസ്‌പ്ലേ.
കൂടുതൽ പ്ലാറ്റ്‌ഫോം റൂഫുകൾ, മനോഹരമായ സ്റ്റേഷൻ കവാടം.
മികച്ച രീതിയിലുള്ള വഴിവിളക്കുകൾ, വിപുലമായ പാർക്കിംഗ് സൗകര്യം.
സ്റ്റേഷൻ പരിസരത്ത് ഉയർന്നുനിൽക്കുന്ന ഭീമൻ ദേശീയ പതാക.

ഉദ്ഘാടനത്തോടനുബന്ധിച്ച് കൂടുതൽ ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പുകൾ അനുവദിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

പുതുക്കിയ ട്രെയിൻ സമയക്രമം

1. എറണാകുളം ഭാഗത്തേയ്ക്ക് (Northbound) ⬅️

സമയം ട്രെയിൻ നമ്പർ & പേര് ലക്ഷ്യസ്ഥാനം / റൂട്ട്

05.27 AM 16326 കോട്ടയം – നിലമ്പൂർ എക്സ്പ്രസ്സ്‌ എറണാകുളം ടൗൺ, തൃശൂർ, നിലമ്പൂർ

06.34 AM 66322 കൊല്ലം – എറണാകുളം മെമു എറണാകുളം ജംഗ്ഷൻ (സൗത്ത്)

06.55 AM 16791 പാലരുവി എക്സ്പ്രസ്സ്‌ എറണാകുളം ടൗൺ, തൃശൂർ, പാലക്കാട്

08.09 AM 06169 എറണാകുളം മെമു സ്പെഷ്യൽ തിങ്കൾ – വെള്ളി മാത്രം (സൗത്ത്)

08.31 AM 16302 വേണാട് എക്സ്പ്രസ്സ്‌ എറണാകുളം ടൗൺ, ഷൊർണുർ

09.32 AM 16650 പരശുറാം എക്സ്പ്രസ്സ്‌ തൃശൂർ, കോഴിക്കോട്, മംഗലാപുരം

10.08 AM 66303 കൊല്ലം – എറണാകുളം മെമു തിങ്കൾ ഒഴികെ (സൗത്ത്)

01.12 PM 66308 കൊല്ലം – എറണാകുളം മെമു ബുധൻ ഒഴികെ (സൗത്ത്)

04.35 PM 16310 കായംകുളം – എറണാകുളം മെമു എറണാകുളം ജംഗ്ഷൻ

05.32 PM 56006 കോട്ടയം – എറണാകുളം പാസഞ്ചർ എറണാകുളം ജംഗ്ഷൻ

09.57 PM 16327 മധുര – ഗുരുവായൂർ എക്സ്പ്രസ്സ്‌ എറണാകുളം ടൗൺ, തൃശൂർ

11.04 PM 66310 കൊല്ലം – എറണാകുളം മെമു ചൊവ്വ ഒഴികെ (സൗത്ത്).

കോട്ടയം ഭാഗത്തേയ്ക്ക് (Southbound) ➡️

സമയം ട്രെയിൻ നമ്പർ & പേര് ലക്ഷ്യസ്ഥാനം / റൂട്ട്

07.10 AM 66307 എറണാകുളം – കൊല്ലം മെമു ബുധൻ ഒഴികെ

08.54 AM 56005 എറണാകുളം – കോട്ടയം പാസഞ്ചർ കോട്ടയം

09.05 AM 16328 ഗുരുവായൂർ – മധുര എക്സ്പ്രസ്സ്‌ കൊല്ലം, പുനലൂർ, ചെങ്കോട്ട.

09.43 AM 16309 എറണാകുളം – കായംകുളം മെമു കായംകുളം

10.58 AM 06170 എറണാകുളം – കൊല്ലം മെമു സ്പെഷ്യൽ തിങ്കൾ – വെള്ളി മാത്രം

02.45 PM 66304 എറണാകുളം – കൊല്ലം മെമു തിങ്കൾ ഒഴികെ

03.13 PM 16649 പരശുറാം എക്സ്പ്രസ്സ്‌ കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി.

06.17 PM 16301 വേണാട് എക്സ്പ്രസ്സ്‌ കോട്ടയം, തിരുവനന്തപുരം

07.26 PM 66321 എറണാകുളം – കൊല്ലം മെമു കൊല്ലം

07.51 PM 16792 പാലരുവി എക്സ്പ്രസ്സ്‌ കൊല്ലം, പുനലൂർ, തൂത്തുക്കുടി

08.52 PM 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ്സ്‌ കോട്ടയം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!