കോഴഞ്ചേരി : 114-ാമത് അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരി ഷത്ത് വിദ്യാധിരാജ നഗറിൽ 15 മുതൽ 22 വരെ നടക്കും.
15നു രാവിലെ 11ന് പ്രസിഡന്റ് പി.എസ്. നായർ പതാക ഉയർത്തും. 3.45 നു തിരുനാവായ മഹാമാഘ മഹോത്സവ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പരിഷത്ത് ഉദ്ഘാടനം ചെയ്യും.
ദിവസവും വൈകിട്ട് 7.30ന് ആധ്യാത്മിക സദസ്സ് നടക്കും.
16നു രാവിലെ 10ന് ആത്മീയ രാമായണ സമീക്ഷ, 3.30നു ധർമാചാര്യ സഭ. 17നു രാവിലെ 10നു വാല്‌മീകി രാമായണ സമീക്ഷ. 18നു 3.30ന് അയ്യപ്പഭക്ത സമ്മേളനം. 19നു രാവിലെ 10നു സമ്പൂർണ നാരായണ പാരായണം. 3.30നു സാംസ്കാരിക സമ്മേളനം. 20നു രാവിലെ 10നു ഭട്ടാരകോത്സവം. 21നു 3നു വനിതാ സമ്മേളനം. 22നു രാവിലെ 10നു ബാലസമ്മേളനം. 4നു സമാപന സഭയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാൾ നിർവഹിക്കും. വൈകിട്ട് 6നു പമ്പാ ആരതി. 8നു മഹാആരതിയോടെ പരിഷത്ത് സമാപിക്കും.
114-ാമത് അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരി ഷത്ത് വിദ്യാധിരാജ നഗറിൽ 15 മുതൽ 22 വരെ നടക്കും
