വയനാടിന് വലിയ ആശ്വാസം…സർക്കാരിൻ്റെ നിർണായക ഉത്തരവ്

തിരുവനന്തപുരം : വയനാട് മെഡിക്കൽ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്. മാനന്തവാടി അമ്പുകുത്തിയിൽ വനം വകുപ്പിൻ്റെ കൈവശമുള്ള 28 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പകരം വനവൽക്കരണത്തിന് വേണ്ടി ബത്തേരി താലൂക്കിൽ വനംവകുപ്പിന് ഭൂമി നൽകി. മെഡിക്കൽ കോളേജിൻ്റെ അക്കാദമിക്ക് ബ്ലോക്കും അനുബന്ധ സൗകര്യങ്ങളും പുതിയ ഭൂമിയിൽ നിർമ്മിക്കും. വനംവകുപ്പിന്റെ കൈവശമുള്ള നിക്ഷിപ്തവനഭൂമി ഏറ്റെടുക്കാമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!