പഞ്ചാക്ഷരി നാമജപ യാത്ര നടത്തി

ബത്തേരി :: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി  ബത്തേരി നഗരത്തിൽ  പഞ്ചാക്ഷരി നാമജപ യാത്ര നടന്നു.

ഗണപതിവട്ടം ശ്രീ തലച്ചില്ലൻ ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ശ്രീ മഹാഗണപതി ക്ഷേത്രം, ശ്രീ മാരിയമ്മൻ ക്ഷേത്രം എന്നിവിടങ്ങളിൽ പ്രദക്ഷിണം നടത്തി ഗണപതിവട്ടം ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ നാമം ജപത്തേടെ അവസാനിപ്പിച്ചു.

സ്വാമി ഹംസാനന്ദപുരി ശിവരാത്രി സന്ദേശം നല്കി. സ്വാമി ഹംസാനന്ദപുരി, ബാബു കട്ടയാട്, അനിൽ എസ്സ് നായർ, സി.കെ.സുരേഷ് . കെ.ജി സുരേഷ്, സുനിൽ കൃഷ്ണ, പുഷ്പലത ബാബു തുടങ്ങിയവർ പഞ്ചാക്ഷരി നാമജപ യാത്രയ്ക്ക് നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!