അശ്ലീല സൈറ്റിൽ വീഡിയോ തപ്പുന്നതിനിടെ സ്വന്തം വീഡിയോ;  ഹോട്ടലിലെ ചതി,  ദുരനുഭവം പറഞ്ഞ് യുവാവ്

അശ്ലീല സൈറ്റിൽ വീഡിയോ തപ്പുന്നതിനിടെ സ്വന്തം വീഡിയോ കണ്ടെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ. ചൈനയിലെ ഹോട്ടൽമുറിയിലെ ദൃശ്യങ്ങളാണ് ചോർന്നത്. സംഭവം തനിക്കും , കാമുകിക്കും മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും യുവാവ് പറഞ്ഞു.

മുറിയിൽ കയറി ബാഗുകൾ വെച്ച് പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോയാണ് ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് താൻ കാണുന്ന വീഡിയോ തന്റേത് തന്നെയാണെന്ന് മനസ്സിലാക്കി. മൂന്നാഴ്ച മുമ്പ്, തെക്കൻ ചൈനയിലെ ഷെൻ‌ഷെനിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്നെന്നും യുവാവ് പറഞ്ഞു.

തന്റെയും കാമുകിയുടെയും സ്വകാര്യ നിമിഷങ്ങൾ ഹോട്ടൽ മുറിയിൽ ഒളിപ്പിച്ചിരുന്ന ക്യാമറ പകർത്തിയെന്നും,  പിന്നീട് അശ്ലീല സൈറ്റുകളിൽ എത്തിയെന്നും യുവാവ് പറയുന്നു. സംഭവം കാമുകിയെ അറിയിച്ചപ്പോൾ, തമാശ പറയുകയാണെന്ന് അവൾ കരുതി. എന്നാൽ പിന്നീട് ആ ദൃശ്യങ്ങൾ അവൾ സ്വയം കണ്ടപ്പോൾ ദുഃഖിതയായി. പിന്നീട് മാസങ്ങളോളം ഇരുവരും സംസാരിച്ചില്ല. സഹപ്രവർത്തകരും കുടുംബാംഗങ്ങളും ആ ക്ലിപ്പ് കണ്ടിരിക്കാമെന്നും യുവതി ഭയന്നു. ചൈനയിൽ ഒരു പതിറ്റാണ്ടായി സ്പൈ-ക്യാം പോണിന് വലിയ രീതിയിൽ ആവശ്യക്കാരുണ്ട്.

പെൻസിൽ ഇറേസർ പോലുള്ള ചെറിയ വസ്തുക്കളിലാണ് സംശയം തോന്നാത്ത രീതിയിൽ ക്യാമറകൾ സ്ഥാപിക്കുക. ഹോട്ടൽ മുറികളിൽ വീഡിയോ ചിത്രീകരിച്ച് ഒന്നിലധികം സൈറ്റുകളിൽ അശ്ലീലമായി വിൽക്കുന്ന ആയിരക്കണക്കിന് സ്പൈ-ക്യാം വീഡിയോകൾ ബിബിസി വേൾഡ് സർവീസ് കണ്ടെത്തിയിരുന്നു. മെസേജിംഗ്, സോഷ്യൽ മീഡിയ ആപ്പ് ആയ ടെലിഗ്രാമിലാണ് മിക്ക ഉള്ളടക്കങ്ങളും പരസ്യപ്പെടുത്തുന്നത്. 18 മാസത്തിനിടെ, ടെലിഗ്രാമിൽ പ്രമോട്ട് ചെയ്തിരിക്കുന്ന ആറ് വ്യത്യസ്ത വെബ്‌സൈറ്റുകളും ആപ്പുകളും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!