ന്യൂഡൽഹി : ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതിൽ അങ്കലാപ്പിലായി പാകിസ്ഥാനും ബംഗ്ലാദേശും.
യൂറോപ്യൻ വസ്ത്ര വിപണിയിൽ ഇതുവരെ തങ്ങൾക്കുണ്ടായിരുന്ന മേധാവിത്തം ഇതോടെ ഇന്ത്യ കൈയ്യടക്കുമെന്നാണ് ഇവരുടെ ഭീതി. സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ യൂറോപ്യൻ വിപണിയിൽ നികുതിയില്ലാതെ എത്തിക്കാനാവും.
വസ്ത്രങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കയറ്റുമതി രംഗത്തിന് ഇത് വലിയ ഊർജ്ജമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
