കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ ടൗച്ചിങ് വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി ട്രാൻസ്ഫോർമ റിന്റെ കീഴിലുള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുതൽ അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ, സ്പേസ്ർ ഇടുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന കുളത്തുങ്കൽ ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുതൽ അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാടത്തരുവി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും മാവേലിമറ്റം , തീപ്പെട്ടി കമ്പനി , ഹിറാ നഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെമ്പിളാവ്, വട്ടപ്പറമ്പ്, താരാമംഗലം എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മനയ്ക പാടം, മില്ലേനിയം, യു.ജി.എം തിയേറ്റർ, ക്രോസ് ഫീൽഡ് റബ്ബർ എന്നീ ട്രാൻസ്‌ഫോർമറു കളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30 മണി വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വർക്കിന്റെ ഭാഗമായി 9:00 മുതൽ 5:00 വരെ മൂലേപ്പീടിക ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ മെയിൻ്റൻസ് ജോലികൾ നടക്കുന്നതിനാൽ നെല്ലാപ്പാറ, മേച്ചാൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ 9 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊശമറ്റം ഫ്യൂവൽസ് ,അറക്കൽച്ചിറ,കൊണ്ടോടി,കീർത്തി,സി.എ ആന്റണി ,കുറുപ്പ് ടവർ, എസ്.എഫ്.എസ് ഫ്ലാറ്റ് ,ഗോകുലം,സിൻഡ്യ പ്ലാസ്റ്റിക് ,പുരക്കൽ ഹോണ്ട ,സുമംഗലി,മണിപ്പുഴ നമ്പർ.വൺ,മേൽപ്പാലം ,റിലൈൻസ് (എച്ച്ടി)എന്നീ ട്രാൻസ്ഫോർമറിന്റെ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ നെല്ലിത്താനം, മുണ്ടു പാലം, കരൂർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ വാളത്തൂക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ വരുന്ന കൊച്ചുമറ്റം, പാലക്കൽഓടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ടെമ്പിൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ, മാലൂർ കാവ്, ശാന്തിനഗർ, മുട്ടത്ത് പടി, കാർമൽ മൗണ്ട്, പുതുച്ചിറ, സങ്കേതം ,പുതുച്ചിറ പി.എച്ച്,സി, സാംസ്കാരിക നിലയം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 6 മണി വരെയുള്ള സമയങ്ങളിൽ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും.
