നാലെണ്ണം കോൺഗ്രസിന് തിരികെ വേണം, പകരം പൂഞ്ഞാർ കിട്ടണമെന്ന് കേരള കോൺഗ്രസ്, യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്.

കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ നാലെണ്ണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ പത്ത് സീറ്റുകളിൽ തന്നെ മത്സരിക്കണമെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ്. നിയമസഭാ നടപടികൾക്ക് ശേഷം ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടക്കും

വിജയസാധ്യത മുൻനിർത്തി കേരള കോൺഗ്രസിന്റെ പക്കലുള്ള നാല് സീറ്റുകൾ ഏറ്റെടുക്കാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ, കോതമംഗലം എന്നീ സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യം.

ഈ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കാണ് കൂടുതൽ വിജയസാധ്യതയെന്ന് പാർട്ടി അവകാശപ്പെടുന്നു. സീറ്റുകൾ വെച്ചുമാറാൻ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ തയ്യാറാണെങ്കിലും പകരം ഏത് സീറ്റ് എന്ന കാര്യത്തിൽ കോൺഗ്രസിൽ അന്തിമ ധാരണയായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!