കണ്ണൂരിൽ റിപ്പബ്ളിക് ദിനാഘോഷത്തിൽ പ്രസംഗിക്കുന്നതിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. പ്രസംഗിച്ചു കൊണ്ടിരിക്കവേ തളർന്നു വീണു. പതാക ഉയർത്തിയതിന് ശേഷം പ്രസംഗിക്കുമ്പോ ളാണ് തലകറക്കം അനുഭവപ്പെട്ടത്.
കണ്ണൂർ ജില്ലാ കളക്ടറും ഇകമ്മീഷണറും ഇടപെട്ടാണ് മന്ത്രിയെ താങ്ങിയെടുത്തത്. മന്ത്രിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കുഴഞ്ഞുവീണ സമയത്ത് അൽപസമയം മന്ത്രി അബോധാവസ്ഥിൽ ആയിരുന്നു. എന്നാൽ പിന്നീട് ആംബുലൻസിലേക്ക് നടന്നായിരുന്നു മന്ത്രി പോയത്. കടന്നപ്പള്ളി രാമചന്ദ്രന്റെ ആരോഗ്യ നിലയിൽ കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോർട്ട്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം, പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു
