നിലമ്പൂർ : ആദിവാസി യുവാവിനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ അമ്പുമല ആദിവാസി നഗറിലെ ചെറിയ ചെമ്പൻ ആണ് മരിച്ചത്.
ചൊവ്വാഴ്ച മുതൽ ചെറിയ ചെമ്പനെ കാണാനില്ലായിരുന്നു. പന്തീരായിരം വനത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
