രാമായണം പോസ്റ്റ് വിവാദം; പി ബാലചന്ദ്രൻ എംഎൽഎയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

തൃശൂർ: പി ബാലചന്ദ്രൻ എംഎൽഎയുടെ രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നടപടിയുമായി പോലീസ്. എംഎൽഎയ്‌ക്കെതിരെ നൽകിയ പരാതിയിൽ തൃശൂർ സിറ്റി പോലീസ് കേസെടുത്തു.

എംഎൽഎയുടെ പരാമർശം വിവാദമായതിന് പിന്നാലെ സിപിഐ വിശദീകരണം തേടിയിരുന്നു. ജില്ലാ എക്സിക്യുട്ടിവിൽ നേരിട്ടെത്തി വിഷയത്തിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറിയാണ് എംഎൽഎയ്ക്ക് കത്ത് നൽകിയത്. ഇതിന് പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ ദിവസമാണ് എംഎൽഎ സാമൂഹിക മാദ്ധ്യമത്തിൽ വിവാദമായ കുറിപ്പ് പങ്കുവെച്ചത്. രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന് തുടങ്ങുന്ന ബാലചന്ദ്രന്റെ പോസ്റ്റായിരുന്നു വിവാദമായത്. ഈ പോസ്റ്റിനെതിരെ നിരവധി പേർ എംഎൽഎയ്ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു.

സംഭവം വിവാദമായതോടെ പി ബാലചന്ദ്രൻ പോസ്റ്റ് പിൻവലിക്കുകയും തുടർന്ന് ഫേസ്ബുക്കിലൂടെ തന്നെ ഖേദ പ്രകടനവും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!