‘സിമി’യുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി; ഉത്തരവിറങ്ങി

ന്യൂഡൽഹി : സിമി(സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) സംഘടനയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. യുഎപിഎ പ്രകാരം നിരോധനം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതക്കും സംഘടന വെല്ലുവിളിയാണെന്ന് നിരോധന ഉത്തരവില്‍ വ്യക്തമാക്കുന്നു. വേള്‍ഡ് ട്രേഡ് സെന്‍റർ ആക്രമണത്തെ തുടര്‍ന്ന് 2001ലാണ് സിമിക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.

തീവ്രവാദ ഗ്രൂപ്പുകളുടെ ഇടപെടല്‍ സംഘടനയിലുണ്ടെന്ന കണ്ടെത്തലിലായിരുന്നു നിരോധനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!