വില്‍പ്പനയ്ക്കായി കൊണ്ടു പോവുകയായിരുന്ന 115 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

അടിമാലി : വില്‍പ്പനയ്ക്കായി കൊണ്ടു പോവുകയായിരുന്ന 115 ഗ്രാം ഹാഷിഷ് ഓയില്‍ മായി യുവാവ് പിടിയിൽ.

അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ശശിയും പാര്‍ട്ടിയും അടിമാലി – കൂപന്‍പാറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് തൃശൂർ പടിയം  മുറ്റിച്ചൂര്‍ കടവ് കരയില്‍ പെണ്ണാട്ട് വീട്ടില്‍  രാഹുല്‍ പി യു (25 )പിടിയിലായത്.

മൂന്നാര്‍, വട്ടവട ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന 115 ഗ്രാം ഹാഷിഷ് ഓയില്‍ ഇയാളിൽനിന്ന് കണ്ടെടുത്തു.   അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് മാരായ ദിലീപ് എന്‍.കെ, ബിജു മാത്യൂ, സിവില്‍ എക്‌സ്സൈസ് ഓഫീസരമാരായ സുരേഷ് കെ.എം,യദുവംശരാജ്, മുഹമ്മദ് ഹാഷിം, , അലി അഷ്‌കര്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!