കനത്ത മഴയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് കേരളം: യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം; 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി



തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയും ഉരുൾപൊട്ടലും തുടരുന്ന പശ്ചാത്തലത്തിൽ നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിൽ രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടർന്ന് മീനച്ചിലാർ കരകവിഞ്ഞൊഴുകുകയാണ്. ചെങ്ങന്നൂരിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. കുറ്റൂർ, പാണ്ടനാട് മേഖലകൾ കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്.

കോഴഞ്ചേരിയിൽ സ്ഥിതിഗതികൾ ഗുരുതരമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റ് വഴി നിർദ്ദേശം നൽകിവരുന്നു. ആറന്മുള വെള്ളക്കെട്ടിന് നടുവിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി രണ്ട് അടിയോളം ഉയർന്നിട്ടുണ്ട്.

മൂഴിയാർ ഇന്ന് തുറക്കും. അങ്ങനെ സംഭവിച്ചാൽ പമ്പ നദിയിൽ 2 മുതൽ 3 അടിവരെ വെള്ളം ഉയരാനുള്ള സാധ്യതയുണ്ട്.

കനത്ത മഴയും നദികളിലെ ഒഴുക്കും കണക്കിലെടുത്ത് മലകയറ്റവും തീർത്ഥാടനവും നിർത്തിവെച്ചു. ശബരിമലയിലേക്ക് തീർത്ഥാടകരെ ഘട്ടങ്ങളായി കയറ്റിവിടില്ലെന്ന് അധികൃതർ അറിയിച്ചു.

വെള്ളപ്പൊക്ക  ഭീഷണിയുള്ള പ്രദേശങ്ങളിൽ കഴിയുന്ന ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും തയ്യാറാകണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!