കൂടുതൽ നിയമസഭാ സീറ്റുകളിൽ മത്സരിക്കാൻ കേരള കോൺഗ്രസ് (എം)


കോട്ടയം : വിവിധ ജില്ലകളിലായി കൂടുതൽ  നിയമസഭാ സീറ്റ് വേണമെന്ന ആവശ്യവുമായി കേരളാ കോൺഗ്രസ് എം.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം മത്സരിച്ച് പതിവായി ജയിക്കുന്ന സീറ്റുകളിലൊന്ന് കോഴിക്കോട് വേണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെടും.

കഴിഞ്ഞ തവണ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്തത് സിപിഎമ്മിൽ പരസ്യ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇക്കുറി പേരാമ്പ്ര സീറ്റിലാണ് കേരള കോൺഗ്രസ് എം കണ്ണുവെച്ചിരിക്കുന്നത്. ആന്റണി രാജുവിന്റെ തിരുവനന്തപുരം മണ്ഡലത്തിലും കേരള കോൺഗ്രസിന് താത്പര്യമുണ്ട്.

ആലപ്പുഴയിലെ കുട്ടനാട് സീറ്റും കേരള കോൺഗ്രസ് എം ആവശ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!