‘മുഖ്യമന്ത്രിയുടെ മഹാമനസ്‌കത’, ‘പിണറായി പ്രശംസ’ പങ്കുവെച്ച് ശശി തരൂര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കുറിച്ച് പറയുന്നതിന്റെ വിഡിയോ പങ്കിട്ട് ശശി തരൂര്‍. ‘ന്യൂസ് 18 കേരള’ത്തിന്റെ ‘മലയാളി ഓഫ് ദ ഇയര്‍’ പുരസ്‌കാര സമര്‍പ്പണത്തിനിടെയായിരുന്നു തരൂരിനെ പുകഴ്ത്തി മുഖ്യമന്ത്രി സംസാരിച്ചത്.

അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ മുഖ്യമന്ത്രി തന്നെ കുറിച്ച് പറഞ്ഞ വാക്കുകള്‍ എന്ന അടിക്കുറിപ്പോടെയാണ് തരൂര്‍ എക്‌സില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. തന്നോടുള്ള മുഖ്യമന്ത്രിയുടെ അസാധാരണമായ മഹാമനസ്‌കത കാണിക്കുന്നതാണ് വാക്കുകളെന്നും തരൂര്‍ കുറിക്കുന്നു.

നമ്മുടെ നാടിന്റെ സംസ്‌കാരത്തെയും വൈവിധ്യത്തെയും കുറിച്ച് അന്താരഷ്ട്ര തലത്തില്‍ ശരിയായ ചിത്രം നല്‍കാന്‍ ശശരി തരൂരിന് സാധിച്ചിട്ടുണ്ടെന്നായിരുന്നു പിണറായി വിജയന്റെ പ്രശംസ. വിജ്ഞാനവും വാഗ്മിതയും കൈകോര്‍ക്കുന്ന തരൂരിന്റെ പ്രവര്‍ത്തന ശൈലി പുതിയ തലമുറയ്ക്ക് മാതൃകയാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും വികസനത്തിലും നാടിന്റെ തനിമ ഉയര്‍ത്തി പിടിക്കുന്നതിലും തരൂരിന്റെ താല്‍പര്യം എടുത്ത് പറയേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!