പാമ്പാടി : പാമ്പാടി എം ജി എം സ്കൂൾ ജംഗ്ഷന് സമീപം സെഹിയോൻ മർത്തോമാ പള്ളിക്ക് മുൻവശത്ത് തീപിടിത്തമുണ്ടായി.
ഇന്ന് 7 മണിയോടെ ആയിരുന്നു തീ പിടുത്തം. വിവരമറിഞ്ഞ് പാമ്പാടിയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്ന് വ്യക്തതയില്ല.
