പാലാ : തേനിയിൽ വച്ച് വാഹനത്തിന് മുകളിൽ മരം മറിഞ്ഞു വീണുണ്ടായ അപകടത്തിൽ തീക്കോയി സ്വദേശിക്ക് പരിക്കേറ്റു .
തീക്കോയി സ്വദേശി അമലിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊടൈക്കനാലിനു പോയ സംഘം സഞ്ചരിച്ച വാഹനത്തിനു മുകളിലേക്കാണ് മരം വീണത്.