പാമ്പാടി : നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കാനിരിക്കെ മീനടത്ത് പഞ്ചായത്തംഗം അന്തരിച്ചു..
മീനടം ഒന്നാം വാർഡിൽ നിന്നും പഞ്ചായത്തംഗമായി വിജയിച്ച പ്രസാദ് നാരായണനാണ് അപ്രതീക്ഷിത വിയോഗം ഉണ്ടായത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.
മീനടം ഒന്നാം വാർഡിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച് നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മീനടത്ത് നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു
