കോട്ടയം : ഭാരതിയ വ്യാപാരി വ്യവസായി സംഘം(ബി വി വി എസ്) സംസ്ഥാന വൈസ് പ്രസിഡന്റ്
എസ് ശശിധരമേനോൻ്റ കോട്ടയം താലൂക്ക് സന്ദർശനത്തിന്റെ ഭാഗമായി ബിഎംഎസ് ജില്ലാ ഹാളിൽ വച്ച് താലൂക്കിലെ പ്രവർത്തകരുമായി സംവദിച്ചു.
വ്യാപാരി വ്യവസായികൾക്ക് ബിസിനസ് രംഗത്ത് ഉണർവ് ഉണ്ടാകുവാൻ വിവിധ വിഷയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. അംഗങ്ങളുടെ നിരവധി സംശയങ്ങൾക്ക് മറുപടി നൽകി.

തുടർന്ന് പള്ളിക്കത്തോട് സ്ഥിതി ചെയ്യുന്ന BVVS അംഗമായ ഹരിയുടെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി ഗോശാല & സബ്‌സ്റ്റേനബിൾ ഫൗണ്ടേഷൻ സന്ദർശിച്ചു.
സംസ്ഥാന സെക്രട്ടറി ശരത്ചന്ദ്രൻ മീനടം, ജില്ലാ പ്രസിഡന്റ് ജയപ്രകാശ് തെക്കേടത്, ജില്ലാ ജനറൽ സെക്രട്ടറി ബിജു പൊടിക്കളം എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
