വോട്ട് ചോരി: സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് രാഹുൽ

ന്യൂഡൽഹി : വോട്ട് ചോരി ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് ദില്ലിയിലെ കോണ്‍ഗ്രസിന്‍റെ വിശാല റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

സത്യം മുറുകെ പിടിച്ച് മോദി-അമിത് ഷാ ഭരണത്തെ കോൺഗ്രസ് ഇല്ലാതാക്കും. തി രഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയ്ക്ക്‌ വേണ്ടി പ്രവർത്തിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പേരെടുത്ത് പറഞ്ഞാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. താങ്കള്‍ രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് കമ്മീഷനാണ്, ബിജെപിയുടെ അല്ലെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!