തിരുവനന്തപുരം: വഞ്ചിയൂരിൽ കള്ളവോട്ട് ആരോപണവുമായി ബിജെപി. വഞ്ചിയൂർ വാർഡ് രണ്ടാം ബൂത്തിൽ കള്ളവോട്ട് നടന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ പറഞ്ഞു. ബൂത്തിലെത്തിയ ട്രാൻസ്‌ജെൻഡേഴ്സ് കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.
പരാജയഭീതിയിലായ സിപിഐഎം ആണ് കള്ളവോട്ട് ചെയ്തതെന്നും പൊലീസും ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിൽക്കുകയാണെന്നും കരമന ജയൻ ആരോപിച്ചു. സിപിഐഎം പ്രവർത്തകർ ബിജെപി പ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ബൂത്തിൽ റീപോളിംഗ് വേണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി. പോളിംഗ് ബൂത്തിൽ വീഡിയോഗ്രാഫി സംവിധാനം ഇല്ലെന്നും ബാറ്ററി പോയി എന്നാണ് പറയുന്നതെന്നും രണ്ടുമണിക്കൂർ മാത്രമാണ് വീഡിയോഗ്രാഫി ഉണ്ടായിരുന്നതെന്നും ബിജെപി ആരോപിച്ചു.
വഞ്ചിയൂരിൽ കള്ളവോട്ട് ആരോപണവുമായി BJP…റീപോളിംഗ് വേണമെന്ന് ആവശ്യം…
