മുണ്ടക്കയം ::പെരുവന്താനം കൊടികുത്തിയിൽ പുലിയിറങ്ങി. രാവിലെ ടാപ്പിങ്ങിന് ഇറങ്ങിയവരാണ് പുലിയെ കണ്ടത്.
ഭയന്നോടുന്നതിനിടെ മുടാവേലിതെക്കൂറ്റ് പി.കെ. പ്രമീള കുഴഞ്ഞുവീണു.
ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടികുത്തി പരീസൺ കമ്പനി തോട്ടത്തിൻ്റെ നാലാം കാട്ടിലാണ് തൊഴിലാളികൾ പുലിയെ കണ്ടത്. രാവിലെ 6.30ന് എസ്റ്റേറ്റിലെ 23 തൊഴിലാളികൾ വാച്ചറുടെ നേതൃത്വത്തിൽ ടാപ്പിങ്ങിനായി പോകുന്നതിനിടെ തൊഴിലാളികളുടെ വശത്തേക്കു പുലി നടന്നുവരികയായിരുന്നു.
ഇതോടെ തൊഴിലാളികൾ പല വഴികളിലൂടെ ഓടി രക്ഷപ്പെട്ടു.
