കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മോഷണം. തളാപ്പിലെ മാക്സ് ആശുപത്രിയിലാണ് മോഷണം നടന്നത്. 50,000 രൂപയാണ് മോഷ്ടാവ് കവർന്നത്. മോഷണം നടത്തിയത് മുഖം തുണി കൊണ്ട് മറച്ചയാളാണെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ രണ്ട് വീടുകളിൽ മോഷണശ്രമം നടന്നു. രണ്ട് വീടുകളുടെയും ജനാലകൾ തുറന്നാണ് മോഷണ ശ്രമം നടന്നത്. മോഷണത്തിന് പിന്നിൽ വലിയ സംഘമെന്ന് പൊലീസ് പറഞ്ഞു.
വീടുകളിൽ മോഷണശ്രമം നടത്തിയതിന് പിന്നാലെ ആശുപത്രിയിലെത്തി… ചെയ്തതെല്ലാം ഒപ്പിയെടുത്ത് സിസിടിവി
