കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ സ്ഥാനാർത്ഥിത്വം;  പ്രതിഷേധിച്ച നോബിൾ മാത്യുവിനെ ബിജെപി സസ്പെൻഡ് ചെയ്തു

കോട്ടയം : കാഞ്ഞിരപ്പള്ളി സീറ്റ് കേന്ദ്ര മന്ത്രി ജോർജ് കുര്യന് നൽകിയതിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തിനെതിരെ പ്രസ്താവന ഇറക്കിയ ന്യൂനപക്ഷ മോർച്ച നേതാവ് നോബിൾ മാത്യുവിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ബിജെപി  സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ 11 വർഷക്കാലമായി താൻ ബിജെപി ക്കായി പ്രവർത്തിക്കുന്നുണ്ടെന്നും തനിക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും ,പരിഗണന ലിസ്റ്റിൽ ഇല്ലാത്ത ജോർജ് കുര്യൻ വളഞ്ഞ വഴിയിൽ സീറ്റ് തരപ്പെടുത്തിയെന്നുമാണ് ബിജെപി യുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ നോബിൾ മാത്യു പ്രതികരിച്ചത് .

കേരള കോൺഗ്രസ് എം ൽ നിന്നാണ് മോദി മാത്യു ബിജെപി യിൽ എത്തിയത്. കോട്ടയം ജില്ലാ പ്രസിഡൻ്റ് ആയിരുന്നു. നിലവിൽ ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!