ആലപ്പുഴ: കെഎസ്‌ആർടിസി സൂപ്പർഫാസ്‌റ്റ് ബസ് ഇടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പതിനൊന്നരയോടെ ഹരിപ്പാട് യൂണിയൻ ബാങ്കിന് സമീപമാണ് അപകടം നടന്നത്.
കുമാരപുരം കൊച്ചുകരുനാട്ട് ക്ഷേത്രത്തിന് സമീപം ചേടുവള്ളിയില്‍ ഗോകുല്‍ (24), ശ്രീനിലയത്തില്‍ ശ്രീകുമാർ-തുളസി ദമ്ബതികളുടെ മകൻ ശ്രീനാഥ് (24) എന്നിവരാണ് മരിച്ചത്.
അമിതവേഗത്തിലെത്തിയ ബസ് യുവാക്കളെ ഇടിക്കുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. ഹരിപ്പാട്ടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് യുവാക്കള്‍ അപകടത്തില്‍ പെട്ടത്
കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
