രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിൽ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം സിറ്റി സൈബർ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. അതിജീവിത യ്‌ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തത്.

പാലക്കാട്ടെ യൂട്യൂബർക്ക് എതിരെയും സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. എ ആർ ക്യാമ്പിലെത്തിച്ച് രാഹുൽ ഈശ്വറിനെ ചോദ്യം ചെയ്യുകയാണ്.

രാഹുൽ ഈശ്വറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു. ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കും. യുവതിയുടെ പരാതിയിൽ നിലവിൽ നാലുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!