തുടർച്ചയായി നോട്ടീസ് അയച്ചിട്ടും ഹാജരായില്ല.. ഫസല്‍ ഗഫൂറിനെ വിമാനത്താവളത്തില്‍ ഇഡി തടഞ്ഞു…

നെടുമ്പാശ്ശേരി : എംഇ എസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. വിദേശത്തേക്ക് പോകാൻ എത്തിയതായിരുന്നു.

ഇതിനിടെ വിമാനത്താവളത്തില്‍ വെച്ച് നാടകീയമായി ഇഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം ഫസല്‍ ഗഫൂറിനെ വിട്ടയച്ചു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ എടുത്ത ഫെമ ലംഘനം നടത്തിയെന്ന കേസിലാണ് ഇ ഡി നടപടി.

ഫസല്‍ ഗഫൂറും കുടുംബവും നെടുമ്പാശേരി വിമാനത്താവളം വഴി ഓസ്‌ട്രേലിയയിലേക്ക് പോകാനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. യാത്ര തടഞ്ഞതിനെത്തുടര്‍ന്ന് ഫസല്‍ ഗഫൂര്‍ കോഴിക്കോട്ടേക്ക് തിരിച്ചു പോയതായാണ് വിവരം.

പരാതിയുടെ അടിസ്ഥാനത്തിൽ മുമ്പ് രണ്ട് തവണ ഇഡി നോട്ടീസ് നൽകിയിട്ടും ഫസൽ ഗഫൂർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇഡി കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് ഫസൽ ഗഫൂർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!