മലപ്പുറം : ജമ്മു കശ്മീരില്‍ ജോലിക്കിടെ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ സുബേധാർ കെ. സജീഷിന്‍റെ മൃതദേഹം മലപ്പുറം ഒതുക്കുങ്ങലില്‍ സംസ്കരിച്ചു.
രാവിലെ പത്തു മണിക്ക് കുടുംബ ശ്മശാനത്തിൽ പൂർണ ബഹുമതികളോടെയായിരുന്നു സംസ്കാരം. വെള്ളിയാഴ്ചയാണ് പൂഞ്ചിലെ പട്രോളിംഗിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണ് സജീഷ് വിരമൃത്യു വരിച്ചത്. 48 വയസായിരുന്നു.
