പാമ്പാടി : അനശ്ചിതത്വത്തിലായിരുന്ന പാചകവാതക വിതരണം ഭാഗീകമായി പുനരാംഭിച്ചു.
വീടുകളിലെത്തിയുള്ള വിതരണം കുറച്ചു ദിവസങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. അതിനാണ് താൽക്കാലിക ആശ്വാസം കൈവന്നിരിക്കുന്നത്.
എന്നാൽ ചില ഗ്യാസ് എജൻസികൾക്കുമുന്നിൽ ഇപ്പോഴും പൊരിവെയിലത്തു൦ വലിയ ക്യൂ കാണപ്പെടുന്നുണ്ട്.
കോട്ടയം ജില്ലയിൽ എല്ലായിടത്തു൦ പാചകവാതക൦ വീടുകളിൽ എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ജില്ല ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശൃപ്പെട്ടു.
