സൗദി: ആലപ്പുഴ സ്വദേശിയായ പ്രവാസിയെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരക്കുളം സ്വദേശി സുരേഷ് കുമാർ ആണ് മരണപ്പെട്ടത്. 56 വയസായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മൊബൈൽ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ സുഹൃത്ത് താമസസ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്.
സുരേഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകൻ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്നാണ് അബഹയിലുള്ള സുഹൃത്തിനോട് സുരേഷ് കുമാറിനെ ബന്ധപ്പെടാനുള്ള മാർഗം തേടിയത്.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
