ഖത്തർ സസ്റ്റെയിനബിലിറ്റി വീക്ക് 2025″ന്റെ ഭാഗമായി സെമിനാറും പാനൽ സ്പീക്കർ സെഷനും സംഘടിപ്പിച്ചു

ഖത്തർ : നാഷണൽ വിഷൻ 2030 ൻ്റെ മുന്നോടിയായി ഏകോപനത്തിലുള്ള സുസ്ഥിരത, നവീകരണം, പരിസ്ഥിതി ഉത്തരവാദിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനെ ലക്ഷ്യമാക്കി സസ്റ്റെയിനബിലിറ്റി സെമിനാറും പാനൽ സ്പീക്കർ സെഷനും സംഘടിപ്പിച്ചു.

ഖത്തർ സസ്റ്റെയിനബിലിറ്റി വീക്ക് 2025 -: ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) എന്നിവയുടെ സഹകരണത്തോടെയും എർത്ത്‌ന (EARTHNA)യുടെ പങ്കാളിത്തത്തോടെയു മാണ് പരിപാടി സംഘടിപ്പിച്ചത്.

സെഷൻ ആരംഭിച്ചത് എഞ്ചിനീയർ അബ്ദുൽ സത്താർ, ഹോണററി ചെയർമാൻ, IEI ഖത്തർ ചാപ്റ്ററിൻ്റെ സ്വാഗത പ്രസംഗത്തോടെ ആയിരുന്നു.  പ്രൊഫഷണൽ സ്ഥാപനങ്ങൾ, വ്യവസായ നേതാക്കൾ, അക്കാദമിക് സമൂഹം എന്നിവയുടെ സഹകരണ ശ്രമങ്ങൾ ഖത്തറിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ എത്രമാത്രം നിർണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയിൽ മുഖ്യാതിഥിയായി ഖത്തറിലെ എഞ്ചിനീയറിംഗ് രംഗത്തെ പ്രമുഖനായ  അഹമ്മദ് ജാസിം അൽ ജോലോ, (പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഗ്ലോബൽ എഞ്ചിനീയേഴ്സ്), പങ്കെടുത്തു. എഞ്ചിനീയർ ഖാലിദ് ഫഖ്‌റൂ (സീനിയർ പെട്രോളിയം എഞ്ചിനീയർ, ഖത്തർ എനർജി) ഉദ്ഘാടനം നിർവഹിച്ചു.  ഖത്തറിലെ വ്യത്യസ്ത വ്യവസായ മേഖലകളിൽ സുസ്ഥിരതാ ശ്രമങ്ങൾ വേഗത്തിലാകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗസ്റ്റ് ഓഫ് ഓണർ എഞ്ചിനീയർ ഹിഷാം അബ്ദുൽ റഹീം, (വൈസ് പ്രസിഡന്റ്, IBPC), IBPCയുടെ സസ്റ്റെയിനബിലിറ്റി വീക്ക് പരിപാടികളെ നയിക്കുന്നതിലൂടെയും Earthnaയുമായി ചേർന്ന് നടപ്പിലാക്കിയ വിവിധ സുസ്ഥിരതാ സംരംഭങ്ങളെ അഭിനന്ദിച്ചു.
എഞ്ചിനീയർ പോൾ ജേക്കബ്  മുഖ്യ പ്രഭാഷണം (Keynote Address) നടത്തി.  ദീർഘകാലിക പരിസ്ഥിതി സ്വാധീനം കൈവരിക്കുന്നതിനായി സാങ്കേതികവിദ്യ, നവീകരണം, സാമൂഹിക ബോധവൽക്കരണം എന്നിവയെ ഏകീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

എഞ്ചിനീയർ സാലിഹുദ്ദീൻ നേതൃത്വം നൽകിയ പാനൽ ചര്‍ച്ചയിൽ, സുസ്ഥിരതാ മേഖലയിലെ വിദഗ്ധരും പ്രൊഫഷണലുകളും തമ്മിൽ ആശയവിനിമയം നടത്തി.

എഞ്ചിനീയർ ബസീത് അഹമ്മദ്, സഹസ്ഥാപകൻ, കൺസർവ് സൊല്യൂഷൻസ്, സുസ്ഥിര കൺസ്ട്രക്ഷൻ സാങ്കേതികവിദ്യകളും മാലിന്യ കുറവ് രണതികളും അവതരിപ്പിച്ചു.
എഞ്ചിനീയർ സൈഫുദ്ദീൻ, ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് എന്നിവരാണ് പാനലിസ്റ്റുകൾ ആയി പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!