ന്യൂഡൽഹി : വാടകനിരക്കു നിശ്ചയിച്ചുള്ള കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയിരിക്കുകയാണെന്ന ന്യായം പറഞ്ഞു വാടക നൽകാതിരിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.
കോടതി ഉത്തരവിനോടു വിയോജിപ്പുണ്ടെങ്കിൽ അതിൽ സ്‌റ്റേ ആവശ്യപ്പെട്ടു വേണം അപ്പീൽ നൽകേണ്ടതെന്നും ജഡ്‌ജിമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
സ്റ്റേ ആവശ്യം ഉന്നയിച്ചിട്ടില്ലെങ്കിൽ ഉത്തരവ് അംഗീകരിക്കുന്നുവെന്നോ നടപ്പാക്കുന്നതിൽ എതിർപ്പില്ലെന്നോ ആണ് അർഥമെന്നും പറഞ്ഞു.
കോയമ്പത്തൂരിലെ ഗോഡൗണിൻ വാടക യുമായി ബന്ധപ്പെട്ടതാണ് കേസ്.
റെൻന്റ് കൺട്രോളർ അതോറിറ്റിയാണ് തുക ഉയർത്തി ഉത്തരവിറക്കിയത്. മദ്രാസ് ഹൈക്കോടതി അതു ശരിവച്ചു. അപ്പീൽ നൽകിയ വാടകക്കാരൻ തുക പൂർണമായി നൽകാൻ വിസമ്മതിച്ചു.
കുടിശികയായപ്പോൾ വാടകക്കാരനെ ഒഴിപ്പിക്കാൻ ഉടമ നടപടിയെടുത്തു. തുടർന്നാണു വാടകക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.
കേസുണ്ടെന്ന ന്യായം പറഞ്ഞ് വാടക മുടക്കാനാവില്ല: സുപ്രീം കോടതി
