വിവാഹ വീട്ടില്‍ ഒറ്റയാൻ്റെ ആക്രമണത്തിൽ വയോധികന്‍ മരിച്ചു; സംഭവം ഇന്ന് രാത്രി 9.45ന്



മൂന്നാര്‍ : ഗുണ്ടുമലയ്ക്ക് സമീപം തെന്മലയില്‍ കാട്ടാന ആക്രമണത്തില്‍ തമിഴ്നാട് സ്വദേശി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി പാല്‍രാജ്(73) ആണ് മരിച്ചത്.

ഇന്ന് രാത്രി 9.45ഓടെ തെന്മല ലോവറിലുള്ള ക്ഷേത്രത്തിന് സമീപത്തെ മേരി എന്നയാളുടെ വീട്ടില്‍ വിവാഹത്തോട് അനുബന്ധിച്ചുള്ള രാത്രി ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു പോള്‍രാജ്.

ആഘോഷങ്ങളുടെ ഭാഗമായി ശബ്ദത്തില്‍ പാട്ട് വച്ചിരുന്നു. ഇതിനാല്‍ തന്നെ ഒറ്റയാന്‍ എത്തിയത് പലരും അറിഞ്ഞില്ലെന്നാണ് സംശയിക്കുന്നത്. മറ്റുള്ളവര്‍ ആനയെ കണ്ട് ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യത്തില്‍ പോള്‍രാജിന് വേഗത്തില്‍ ഓടിമാറാനായില്ലെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.

ഈ സ്ഥലത്തിന് സമീപം റിസര്‍വ് ഫോറസ്റ്റാണ്. ഇവിടെ ദിവസങ്ങളായി ഒറ്റയാന്‍ കറങ്ങി നടക്കുന്നതായും വിവരമുണ്ടായിരുന്നു. ഈ ആനയാണ് ആക്രമണം നടത്തിയതെന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം. വനം- പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!