ധനമന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ട സംഭവം: ഡ്രൈവർ മദ്യപിച്ചിരുന്നു, പൊലീസ് കേസെടുത്തു

തിരുവനന്തപുരം: മന്ത്രി കെ.എൻ ബാലഗോപാലിന്റെ വാഹനം
അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കാർ ഡ്രൈവർ പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരെ കേസെടുത്തു.

ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. ഇന്നലെ വാമനപുരത്ത് വെച്ചാണ് മന്ത്രിയുടെ കാര്‍ അപകടത്തില്‍പെട്ടത്. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

പത്തനംതിട്ടയിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങും വഴി കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. തുടർന്ന് ജി. സ്റ്റീഫൻ എം.എല്‍.എയുടെ കാറിലാണ് മന്ത്രി യാത്ര തുടർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!