സംഘർഷത്തിന് പിന്നാലെ ഫ്രഷ് കട്ട് ഭാഗികമായി തുറന്നു; പൊലീസ് കാവലിൽ മാലിന്യ സംസ്കരണം

കോഴിക്കോട് : താമരശ്ശേരി അമ്പായത്തോട്ടിലെ ‘ഫ്രഷ് കട്ട്’ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്ന് അടഞ്ഞുകിടന്ന പ്ലാന്റിൽ പൊലീസ് സുരക്ഷയിലാണ് ഇപ്പോൾ ചെറിയ തോതിൽ മാലിന്യ സംസ്കരണം തുടങ്ങിയത്. പ്രദേശത്ത് ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്.

പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാനായി കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയിരുന്നു. അതിനെ തുടർന്നാണ് അധികൃതർ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കി ഭാഗിക പ്രവർത്തനം തുടങ്ങിയത്.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (B.N.S.S.) 163-ാം വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. നിരോധിത പ്രദേശങ്ങളിൽ നാലോ അതിൽ കൂടുതലോ ആളുകൾ ഒരുമിച്ച് കൂടുന്നതും, ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങൾ, പൊതുപരിപാടികൾ, പ്രകടനങ്ങൾ എന്നിവയും നിരോധിച്ചിട്ടുണ്ട്.

നിരോധനാജ്ഞ ബാധകമായ മേഖലകൾ:

പ്ലാന്റിന്റെ 300 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രാബല്യത്തിൽ.

പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തും 50 മീറ്റർ പരിധി നിരോധിത പ്രദേശമായി.

അമ്പായത്തോട് ജങ്ഷന്റെ 100 മീറ്റർ ചുറ്റളവും നിരോധനാജ്ഞയ്ക്ക് വിധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!